ഇന്ദ്രന്‍സ് ഇന്ന് പരീക്ഷാഹാളിലേക്ക്

തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സ് ശനിയാഴ്ചമുതല്‍ സാക്ഷരതാ മിഷന്റെ ഏഴാംക്ലാസ് തുല്യതാ പരീക്ഷയെഴുതും. കിഴക്കേക്കോട്ട അട്ടക്കുളങ്ങര സ്‌കൂളിലെ സെന്ററിലാണ് അദ്ദേഹം പരീക്ഷയെഴുതുന്നത്. രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന പരീക്ഷ 151 പേര്‍ എഴുതുന്നുണ്ട്. രണ്ടു ദിവസമായി ആറ് വി ഷയത്തിലാണ് പരീക്ഷ.

വിജയി ക്കുന്നവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സിലേക്ക് നേരിട്ട് ചേരാം. ഏഴാംതരം തുല്യതാ പരിക്ഷ വിജയിച്ച ശേഷം പത്താംതരം തുല്യതയും എഴുതാന്‍ ആഗ്ര ഹമുണ്ടെന്ന് ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.

ഞായറാഴ്ച നടക്കുന്ന നാലാംതരം തുല്യതാപരീക്ഷ 55 പേര്‍ എഴുതുന്നുണ്ട്. നവചേതന പദ്ധതി യില്‍ ഉള്‍പ്പെടുത്തി 519 പട്ടിക ജാതി വിഭാഗത്തില്‍ പ്പെട്ടവര്‍ക്കും നാലാംതരം തുല്യതാ പരി ക്ഷ നടത്തുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top