ബസില്‍ പോക്കറ്റടിച്ച യുവാവ് പോലീസ് പിടിയില്‍

തിരൂരങ്ങാടി:ബസില്‍ യാത്രക്കാരനെ പോക്കറ്റടിച്ച യുവാവ് അറസ്റ്റില്‍. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പെരുമ്പന്‍ മുഹമ്മദ് ശരീഫ്(40)നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് ഗുരുവായൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ യാത്രക്കാരന്റെ തിരിച്ചറിയല്‍ കാര്‍ഡ്, എ.ടി.എം കാര്‍ഡ്, 1300 രൂപയുമടങ്ങുന്ന പേഴ്സാണ് മോഷ്ടിച്ചത്. ഇന്നലെയാണ് സംഭവം.

തലപ്പാറയില്‍ ഇറങ്ങിയ യാത്രക്കാരന്‍ ഉടനെ മറ്റൊരു വാഹനത്തില്‍ ബസിനെ പിന്തുടര്‍ന്ന് കൊളപ്പുറത്ത് ഇറങ്ങിയ ശരീഫിനെ പിടികൂടുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top