പരപ്പനങ്ങാടിയില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി

പരപ്പനങ്ങാടി: നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി. അഞ്ചപ്പുരയിലെ പി വി ജ്വല്ലറിയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ജ്വല്ലറിയുടെ ഷട്ടര്‍ ഉള്‍പ്പെടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

കാറിന്റെ മുന്‍വശവും തകര്‍ന്നിട്ടുണ്ട്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. കട തുറക്കാത്ത സമയമായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

കോഴിക്കോട് ഭാഗത്തുനിന്നും വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരക്കേറ്റിട്ടില്ലെന്നാണ് വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top