കെഎല്‍ രാഹുലും-ആതിയ ഷെട്ടിയും വിവാഹിതരായി

ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി.
അതിയയുടെ പിതാവും നടനുമായ സുനില്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള
ഖണ്ഡാളയിലുള്ള ബംഗ്ലാവിലായിരുന്നു വിവാഹ ചടങ്ങുകള്‍. സ്വകാര്യ ചടങ്ങില്‍ രാഹുലിന്റേയും ആതിയയുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളു. ആതിയയും രാഹുലും വിവാഹശേഷം താമസിക്കുക റണ്‍ബീര്‍-ആലിയ ദമ്പതികളുടെ ബാന്ദ്രയിലുള്ള വീടിന് സമീപമുള്ള വീട്ടിലായിരിക്കും.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. സിനിമയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കള്‍ക്ക് വേണ്ടി പിന്നീട് വിരുന്ന് സംഘടിപ്പിക്കും.

ഹല്‍ദി, മെഹന്ദി, സംഗീത് ഉള്‍പ്പെടെ എല്ലാ ചടങ്ങുകളും വിവാഹത്തിനുണ്ടാകും. ഇന്നലെയായിരുന്നു ഹല്‍ദി, മെഹന്ദി ചടങ്ങുകള്‍.

സുനില്‍ ഷെട്ടിയുടെ മകന്‍ അഹാന്‍ ഷെട്ടിയുടെ ആദ്യ ചിത്രമായ തഡപ്പിന്റെ സ്‌ക്രീനിംഗിനെത്തിയപ്പോഴാണ് കെഎല്‍ രാഹുലും ആതിയ ഷെട്ടിയും തമ്മിലുള്ള ബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top