പീഡിപ്പിച്ച പ്രതിയെക്കൊണ്ട് ശൈശവ വിവാഹം; പെണ്‍കുട്ടിയുടെ പിതാവുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെക്കൊണ്ട് 16 വയസുള്ള അതേ പെണ്‍കുട്ടിയെ ശൈശവ വിവാഹം കഴിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. വിവാഹം കഴിച്ച പനവൂര്‍ സ്വദേശി അല്‍ അമീര്‍, പെണ്‍കുട്ടിയുടെ അച്ഛന്‍, വിവാഹം നടത്തിക്കൊടുത്ത തൃശ്ശൂര്‍ സ്വദേശിയായ ഉസ്താദ് അന്‍സാര്‍ സാദത്ത് എന്നിവരാണ് പിടിയിലായത്. പീഡനക്കേസില്‍ നാല് മാസത്തെ തടവുശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ അല്‍ അമീര്‍ ഭീഷണിപ്പെടുത്തിയാണ് വിവാഹം നടത്തിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴി.

ബുധനാഴ്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു ശൈശവ വിവാഹം. 2021ല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായാണ് വരന്‍ പനവൂര്‍ സ്വദേശി 23 വയസുള്ള അല്‍ അമീര്‍.

തൃശ്ശൂര്‍ സ്വദേശിയും പനവൂരില്‍ വാടകയ്ക്ക് താമസിക്കുന്നയാളും ഉസ്താദുമായ അന്‍സാര്‍ സാദത്തിന്റെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. അല്‍ – അമീര്‍ രണ്ട് പീഡന കേസിലും അടിപിടി കേസിലും പ്രതിയാണ്. പെണ്‍കുട്ടി സ്‌കൂളില്‍ ഹാജരാക്കാത്തതിനാല്‍ സ്‌കൂള്‍ അധികൃതര്‍ വീട്ടില്‍ തിരക്കിയപ്പോള്‍ സമീപ വാസികളില്‍ നിന്നാണ് വിവാഹ കാര്യം അറിയുന്നത്. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിന് പിന്നാലെ പൊലീസ് പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് വിവാഹത്തെക്കുറിച്ച് പറയുന്നത്. പോക്‌സോ, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസ്. പ്രതികളായ മൂന്നുപേരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. അമ്മ മരിച്ചുപോയ പെണ്‍കുട്ടിയെ പൊലീസ് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top