Section

malabari-logo-mobile

മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവര്‍ത്തനങ്ങള്‍ പോരാ; എല്‍ഡിഎഫ് യോഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍

HIGHLIGHTS : The actions of ministers and departments are not enough'; Ganesh Kumar criticized the LDF meeting

വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ പോരായ്മയുണ്ടെന്നാണ് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ആക്ഷേപം. പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങുന്നു. എംഎല്‍എമാര്‍ക്കായുള്ള പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നില്ല. പൊതുമരാമത്ത് വകുപ്പിനേയും വിദ്യാഭ്യാസ വകുപ്പിനേയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു വിമര്‍ശനങ്ങള്‍. മന്ത്രിമാര്‍ ഫണ്ട് അനുവദിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള നിയമസഭാ കക്ഷിനേതാക്കളുടെ യോഗത്തിനിടെയായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനങ്ങള്‍. എംഎല്‍എമാര്‍ക്കായി അനുവദിച്ചിട്ടുള്ള പദ്ധതിയ്ക്ക് പോലും സര്‍ക്കാര്‍ ഭരണാനുമതി നല്‍കുന്നില്ലെന്ന് ഗണേഷ് കുമാര്‍ യോഗത്തില്‍ പറഞ്ഞു. പദ്ധതി നടപ്പാക്കാത്തതുകൊണ്ട് എംഎല്‍എമാര്‍ക്ക് ഇപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യഘട്ടത്തില്‍ ഗണേഷ് കുമാറിന്റെ വിമര്‍ശനങ്ങള്‍ സിപിഐഎം അംഗങ്ങള്‍ എതിര്‍ത്തു. തുടര്‍ന്ന് തന്റെ വിമര്‍ശനങ്ങള്‍ എല്‍ഡിഎഫ് യോഗത്തിലല്ലാതെ മറ്റെവിടെ പറയുമെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!