കൊച്ചി: മന്ത്രവാദ പൂജ നടത്താനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. സൗത്ത് മാറാടി പാറയില്‍ അമീര്‍ (38) ആണ് അറസ്റ്റിലായത്. 15 വയസുകാരിയായ പെണ്‍കുട്ടിയോടാണ് അമീര്‍ പൂജയ്ക്കിടെ മോശമായി പെരുമാറിയത്.
ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്നു പറഞ്ഞ് കുട്ടിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി കരഞ്ഞ് കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയിലായിരുന്നു നടപടി. നാല് വര്‍ഷമായി കടമറ്റം നമ്പ്യാരുപടിയില്‍ ജോതിഷ കേന്ദ്രം നടത്തുകയായിരുന്നു അമീര്‍.
മുന്‍പ് തട്ടുകടയില്‍ രാത്രി കച്ചവടം നടത്തുകയായിരുന്നു അമീറിന്റെ ജോലി.
ഈ കേന്ദ്രത്തിലൂടെ നിരവധി പേരെ ഇയാള്‍ കബളിപ്പിച്ചെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




