വൈദ്യുതി കാലില്‍ നിന്ന് ഷോക്കേറ്റ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു

പെരുവള്ളൂര്‍: വീടിന് സമീപത്തെ വൈദ്യുതി കാലില്‍ നിന്ന് അബദ്ധത്തില്‍ ഷോക്കേറ്റ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. പെരുവള്ളൂര്‍ ചാത്രത്തൊടി മേലേ എളയോടത്ത് കോഴിത്തൊടി ബീരാന്‍ക്കുട്ടി ഹാജിയുടെ മകന്‍ ഇബ്രാഹിം (കുഞ്ഞിപ്പ) (44) ആണ് മരിച്ചത്. ഇലക്ട്രിക്കല്‍ വര്‍ക്കറായിരുന്നു.

ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത ശേഷം നാട്ടുകാര്‍ ചേര്‍ന്ന് ഇബ്രാഹിമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും വട്ടപ്പറമ്പ് ഏരിയ യൂത്ത് ലീഗ് ജോ.സെക്രട്ടറിയായിരുന്ന ഇബ്രാഹിം ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ വി.പി ഫാത്തിമ ബുഷറ .മക്കള്‍ : മുഹമ്മദ് ഷഹീം, ഷഫീദ . മാതാവ് : പരേതയായ ബീഫാതിമ ഹജുമ്മ.സഹോദരങ്ങള്‍: മുഹമ്മദ് ഷാ, അസ്ഹര്‍, ഫൗസിയ, നസീറ. ഖബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചാത്രത്തോടി ജുമാ മസ്ജിദില്‍ നടക്കും.

Share news
error: Content is protected !!
Scroll to Top