Section

malabari-logo-mobile

കോഴിക്കോട് യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം

HIGHLIGHTS : കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം എന്ന് ആവശ്യപ...

കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് എം കെ മുനീര്‍ ഉദ്ഘാടനം ചെയ്ത് പോയതിന് ശേഷമാണ് മാര്‍ച്ച് സംഘര്‍ഷം ഉണ്ടായത്.

മാര്‍ച്ചുമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് അകത്ത് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറാകാതെ വന്നതോടെ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു.

sameeksha-malabarinews

കൊവിഡ് പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരോട് പരിഞ്ഞ് പോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.

സംസ്ഥാനത്താകെ വിവിധ കലക്ടറേറ്റുകളിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!