Section

malabari-logo-mobile

വള്ളിക്കുന്നിലെ രണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍

HIGHLIGHTS : അരിയല്ലൂര്‍ ഗവ:യു.പി. സ്‌കൂളിലും വള്ളിക്കുന്ന് മുണ്ടിയങ്കാവ് ഗവ: എല്‍.പി സ്‌കൂളിലും ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടങ്ങളൊരുങ്ങുന്നു. സംസ്ഥാ...

അരിയല്ലൂര്‍ ഗവ:യു.പി. സ്‌കൂളിലും വള്ളിക്കുന്ന് മുണ്ടിയങ്കാവ് ഗവ: എല്‍.പി സ്‌കൂളിലും ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടങ്ങളൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി സഹായത്തോടെ അനുവദിച്ച 1.85 കോടി രൂപ വിനിയോഗിച്ചാണ് അരിയല്ലൂര്‍ ഗവ:യു.പി. സ്‌കൂളില്‍ പുതിയ കെട്ടിടം പണിയുന്നത്.
വള്ളിക്കുന്ന് മുണ്ടിയങ്കാവ് ഗവ: എല്‍.പി. സ്‌കൂളില്‍   60.27 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടവും നിര്‍മിക്കും. തീരദേശ വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാകും കെട്ടിട നിര്‍മ്മാണം. നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായി. പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം. എല്‍.എ ഉപാധ്യക്ഷനായി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുല്‍ കലാം, വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശോഭന, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഇ.ദാസന്‍, നിസാര്‍ കുന്നുമ്മല്‍, പഞ്ചായത്തംഗം അനീഷ് വലിയാട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!