കോട്ടക്കലില്‍ മത്സരിച്ചോടിയ വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു; കഞ്ചാവ് വില്‍പന സംഘമെന്ന് സൂചന

കോട്ടക്കല്‍: കോട്ടക്കല്‍ ചങ്കുവെട്ടിക്ക് സമീപം ദേശീയപാതയില്‍ ചിനക്കലില്‍ മത്സരയോട്ടെ നടത്തിയ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കല്‍ പറമ്പിലങ്ങാടി കുന്നത്തുപടി റഹ്മാനാണ് (19) മരിച്ചത്. കൂടെയുണ്ടായിരുന്ന എടരിക്കോട് സ്വദേശി താജുദ്ധീനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികരാണ് അപകടത്തില്‍പ്പെട്ടവര്‍.

കാറും ബൈക്കും അമിതവേഗതയില്‍ ഒരേ ഭാഗത്തേക്ക് പോകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വ്യഴാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം നടന്നത്.

പരിക്കേറ്റ താജുദ്ധീന്‍ നിരവധി കേസില്‍ ഉള്‍പ്പെട്ടയാളാണ്. കാറിലെത്തിയവരുമായി
തര്‍ക്കമുണ്ടായതായാണ് സൂചന. കഞ്ചാവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സി.ഐ പ്രദീപ് , എസ്.ഐ റിയാസ് ചാക്കീരീ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Share news
error: Content is protected !!
Scroll to Top