Section

malabari-logo-mobile

കൊടും കുറ്റവാളി വികാസ് ദുബെ പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു

HIGHLIGHTS : ദില്ലി: എട്ടുപോലീസുകാരെ വെടിവെച്ചുകൊന്ന കൊടുംക്രിമിനല്‍ വികാസ് ദുബെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഉ...

ദില്ലി: എട്ടുപോലീസുകാരെ വെടിവെച്ചുകൊന്ന കൊടുംക്രിമിനല്‍ വികാസ് ദുബെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഉജ്ജെയിനിയില്‍ നിന്നും അറസ്റ്റ് ചെയ്ത വികാസുമായി പോലീസ് കാണ്‍പൂരിലേക്ക് പോവുകയായിരുന്നു. ഇതിനിടെ വാഹനം അപകടത്തില്‍പ്പെടുകയും പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുപി സ്‌പെഷ്യല്‍ ടാക്‌സ് ഫോഴ്‌സ് വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം ലാലാ ലജ്പത്‌റായി ആശുപത്രിയിലേക്കോ ഹാലറ്റ് ആശുപത്രിയിലേക്കോ മാറ്റിയതായാണ് വിവരം.

എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഇയാള്‍ ആറ് ദിവസത്തിന് ശേഷമാണ് പൊലീസ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് തന്നെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ വികാസ് ദുബൈയും കൂട്ടാളികളും ആക്രമിച്ചത്. ഡിഎസ്പി ഉള്‍പ്പെടെ അഞ്ച് പോലീസുകാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതെതുടര്‍ന്നാണ് പ്രതി വികാസ് ഒളിവില്‍ പോയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!