പൊന്നി:പൊന്നാനി കര്‍മ്മ റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. താനൂര്‍ അട്ടത്തോട്
സ്വദേശി വിഷ്ണു (18) ആണ് മരണപ്പെട്ടത്. താനൂര്‍ സ്വദേശി രാഹുല്‍ (17), തവനൂര്‍ സ്വദേശി അര്‍ജുന്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരേയും പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അര്‍ജുന്‍, രാഹുല്‍ എന്നിവരെ പിന്നീട് ലൈഫ് ലൈന്‍ ആംബുലന്‍സ്, പൊന്നാനി പ്രവര്‍ത്തകര്‍ ചേര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




