താനൂര്‍: ടെറസില്‍ കൂറ്റന്‍ കുമ്പളം വിളയിച്ചെടുത്ത് താനൂര്‍ സ്വദേശി പൂതേരി ഭാസ്‌ക്കരന്‍.
വേനല്‍ക്കാല പച്ചക്കറി കൃഷിയുടെ ഭാഗമായാണ് ഇദേഹം തന്റെ വീട്ടുമുറ്റത്തും ടെറസിലുമായി പച്ചക്കറി കൃഷി നടത്തിവരുന്നത്.
ഇതില്‍ വീടിന്റെ ടെറസില്‍ പടര്‍ത്തിയ വള്ളിയിലാണ് എട്ട് കിലോയിലധികം തൂക്കമുള്ള ഭീമന്‍ കുമ്പളം ഉണ്ടായത്. താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന റിട്ടേര്‍ഡ് പഞ്ചായത്ത് ജീവനക്കാരനായ ഭാസ്‌ക്കരേട്ടന്‍ തന്റെ 75 ാം വയസ്സിലും കൃഷിയില്‍ സജീവമാണ്. വേനലില്‍ വിളയുന്ന മറ്റ് പച്ചക്കറികളായ മത്തന്‍, ചുരങ്ങ, വെണ്ട, ചീര എന്നിവയും അദേഹം കൃഷി ചെയ്യുന്നുണ്ട്.
കൂടാതെ അദേഹത്തിന്റെ തോട്ടത്തില്‍ പക്ഷികള്‍ക്കായി സ്ഥാപിച്ചിട്ടുള്ള തണ്ണീര്‍പാത്രങ്ങളില്‍ നിന്നും വെള്ളംകുടിക്കാനായി വിവിധ തരത്തില്‍പ്പെട്ട അപൂര്‍വ്വങ്ങളായ പക്ഷികളെത്തുന്നതും ഏറെ കൗതുകം നിറഞ്ഞ കാഴ്ച തന്നെയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




