കോഴിക്കോട് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

കോഴിക്കോട്: ഫറോക്ക് നല്ലൂരങ്ങാടിയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കല്ലംപാറ ചിറ്റൊടി മച്ചിങ്ങല്‍ ഷെറിന്‍ (37) ആണ് മരിച്ചത്. കൂടെ യാത്രചെയ്തിരുന്ന മാതാവിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. മാതാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10.45നായിരുന്നു അപകടം. മാതാവിനൊപ്പം സഞ്ചരിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വിവരം.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷെറില്‍ ഇന്നു രാവിലെ ഏഴിനാണ് മരിച്ചത്.

Share news
error: Content is protected !!
Scroll to Top