Section

malabari-logo-mobile

ശ്രീറാം വെങ്കിട്ടരാമന്റെ നിയമന പ്രതിഷേധം; കലക്ടറേറ്റ് ധര്‍ണ ഇന്ന്

HIGHLIGHTS : Sriram Venkataraman's Appointment Protest; Collectorate dharna today

ആലപ്പുഴ: ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ ആലപ്പുഴയില്‍ പരസ്യ പ്രതിഷേധ സമരവുമായി കോണ്‍ഗ്രസ്. ഇന്ന് രാവിലെ പത്തിന് കലക്ടറേറ്റിനുമുന്നില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തുമെന്ന് ഡി.സി.സി ഭാരവാഹികള്‍ അറിയിച്ചു. പത്രപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലപാതകത്തില്‍ വിചാരണ നേരിടുന്ന ശ്രീരാമിനെ കലക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം ഐ.എ.എസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ നിയമനത്തില്‍ പ്രതിഷേധമറിയിച്ചു.

sameeksha-malabarinews

കൊവിഡ് കാലത്ത് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി വെങ്കിട്ടരാമനെ നിയമിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കലക്ടറായി നിയമിച്ചത് ശരിയോ എന്ന വിമര്‍ശനമാണ് സജീവമാകുന്നത്. ശ്രീറാം പ്രതിയായ കേസ് ഇപ്പോള്‍ വിചാരണഘട്ടത്തിലാണ്.

ശ്രീറാമിനേക്കാള്‍ ജൂനിയറായ പല ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ഇതിനകം കലക്ടര്‍ പദവി നല്‍കിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!