ശുചിത്വ സാഗരം സുന്ദര തീരം എന്ന പദ്ധതിയുടെ ഭാഗമായി മെഴുകുതിരി ജാഥ സംഘടിപ്പിച്ചു

പരപ്പനങ്ങാടി: ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ മെഴുകുതിരി ജാഥ സംഘടിപ്പിച്ചു. സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍ സുഹറാബിയുടെ അധ്യക്ഷതയില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു ഉദ്ഘാടനം നിര്‍വഹിച്ചു.

വികസനസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ, കൗണ്‍സിലര്‍മാരായ റസാഖ് ടി, സൈദലവി കോയ, ഫൗസിയ മുഹമ്മദ്, ഫൗസിയാബി, ജുബൈരിയ, ഷാഹിദ, ബേബി എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

സിഡിഎസ് കണ്‍വീനര്‍മാര്‍, സി ഡി എസ് മെമ്പര്‍മാര്‍, സിഡിഎസ് അക്കൗണ്ടന്റ്, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ്, വിവിധ അയല്‍ക്കൂട്ട അംഗങ്ങള്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top