Section

malabari-logo-mobile

ക്ലാസ് മുറിക്കകത്ത് വിഷപ്പാമ്പ്, നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

HIGHLIGHTS : Venomous snake inside classroom, 4th class student admitted to hospital

പാലക്കാട്: വിഷപ്പാമ്പിനെ ചവിട്ടിയ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്‌ളാസ് മുറിക്കകത്ത് പാമ്പിനെ അബദ്ധത്തില്‍ ചവിട്ടിയപ്പോള്‍ കാലില്‍ ചുറ്റുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ പാമ്പ് കടി ഏറ്റിട്ടില്ലെന്നാണ് നിഗമനം. എങ്കിലും 24 മണിക്കൂര്‍ കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷിക്കും.

രാവിലെ ഒമ്പതരയോടെ ക്ലാസിനകത്തേക്ക് പ്രവേശിച്ചപ്പോഴാണ് കുട്ടി അബദ്ധത്തില്‍ പാമ്പിനെ ചവിട്ടിയത്. പാമ്പ് ചുറ്റിയതോടെ കുട്ടി കാല്‍ കുടഞ്ഞു. ഇതോടെ തെറിച്ചുവീണ പാമ്പ് സമീപത്ത് അലമാരയ്ക്കകത്ത് കയറി. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിവന്ന അധ്യാപകര്‍ പാമ്പിനെ പിടികൂടി തല്ലിക്കൊന്നു.

sameeksha-malabarinews

പാമ്പ് ക്ലാസ് മുറിക്കകത്ത് കയറാന്‍ വഴിയൊരുക്കിയത് സ്‌കൂളിന് പരിസരം കാടുപിടിച്ചു കിടക്കുന്ന അവസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!