Section

malabari-logo-mobile

രമ്യ ഹരിദാസിന് പിരിവെടുത്തു കാര്‍ നല്‍കുന്ന പദ്ധതി യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചു

HIGHLIGHTS : പാലക്കാട് വിവാദങ്ങളെ തുടര്‍ന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള നീക്കം യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചു. പിരിവെടുത്ത് കാര...

പാലക്കാട് വിവാദങ്ങളെ തുടര്‍ന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള നീക്കം യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചു. പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള നീക്കത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനടക്കം വിമര്‍ശിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിക്കുന്നതായി രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം.

പിരിച്ചെടുത്ത ആറു ലക്ഷം രൂപ തിരിച്ചുനല്‍കാനും യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്്.

sameeksha-malabarinews

ആലത്തുര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ ഒരോ നിയമസഭ മണ്ഡലത്തില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം പിരിച്ചെടുക്കാനായിരുന്നു തീരുമാനം. ഓഗസ്റ്റ് ഒമ്പതിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാഹനത്തിന്റെ താക്കോല്‍ കൈമാറുമെന്നും അറിയിച്ചിരുന്നു.

രമ്യക്ക് കാര്‍ പിരിവെടുത്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ വ്ിവാദങ്ങളാണുയര്‍ന്നത്. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയത്. എംപിക്ക് കാര്‍ വേടിക്കാന്‍ പിരിവെടുക്കുന്നത് ശരിയല്ലെന്നും അവര്‍ക്ക് ലോണ്‍ എടുത്തു വാഹനം വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!