Section

malabari-logo-mobile

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് 40 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

HIGHLIGHTS : കോഴിക്കോട് ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം കടത്തിയ 40 കിലോ കഞ്ചാവ് റെയില്‍വേ പോലീസ് പിടികൂടി. വെസ്റ്റ് ഗോദാവരി സ്വദേശി ഗുണ സ...

കോഴിക്കോട് ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം കടത്തിയ 40 കിലോ കഞ്ചാവ് റെയില്‍വേ പോലീസ് പിടികൂടി. വെസ്റ്റ് ഗോദാവരി സ്വദേശി ഗുണ സുബ്ബറാവുവാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലിലെ നാലാം നമ്പര്‍ പ്ഌറ്റ്‌ഫോറത്തില്‍ വെച്ച് ഇത്ര വലിയ അളവില്‍ കഞ്ചാവുമായി പിടിയിലാകുന്നത്. ഇയാള്‍ കോഴിക്കോട് ജില്ലയിലെ ചില മൊത്തവിതരണക്കാര്‍ക്ക് കഞ്ചാവെത്തിക്കുന്ന കാരയിറായി പ്രവര്‍ത്തിക്കുന്നയാളാണെന്നാണ് സൂചന.

തിങ്കളാഴ്ച ഉച്ചയോടെയാണ് റെയില്‍വേ പോലീസ് ഇയാളെ പിടികൂടുന്നത്. പത്തുകിലോയുടെ 5 പാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത് വിജയവാഡയില്‍ നിന്നുമാണ് ഇയാള്‍ ട്രെയിനില്‍ കയറിയിരിക്കുന്നത്.
ഇയാള്‍ മുമ്പും ഇത്തരത്തില്‍ കേരളത്തിലേക്ക് കഞ്ചാവെത്തിച്ചിട്ടുണ്ടെന്ന് മൊഴിനല്‍കിയിട്ടുണ്ട്. ഇയാള്‍ കഞ്ചാവെത്തിച്ച് നല്‍കുന്നു എന്നു കരുതുന്നവരെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

sameeksha-malabarinews

തിങ്കളാഴ്ച പാലക്കാട്ട് 22 കിലോ കഞ്ചാവുമായി ഒരു പതിനേഴുകാരന്‍ റെയില്‍വേ സുരക്ഷാസേന പാലക്കാട്ട് പിടിയിലായിട്ടുണ്ട്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!