തൃശൂര്‍: മന്ത്രി ആര്‍.ബിന്ദുവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. കരുവന്നൂര്‍ തട്ടിപ്പിനിരയായ ഫലോമിനയുടെ മരണത്തിലെ മന്ത്രിയുടെ വിവാദമായ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് മാര്‍ച്ച്. മാര്‍ച്ചിനു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂരിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച്.
കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ സ്ത്രീ മരിച്ച സംഭവത്തില്‍ ബാങ്കിനെ ന്യായീകരിച്ചായിരുന്നു മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രതികരണം.
നിക്ഷേപകന്റെ കുടുംബത്തിന് ആവശ്യമായ പണം സഹകരണ ബാങ്ക് നല്‍കിയിരുന്നു. ചികിത്സിക്കാന്‍ മെഡിക്കല്‍ കോളജില്‍ മതിയായ സൗകര്യമുണ്ട് എന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.




