യുഡിഎഫ് സമരത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് ലീഗ് നേതാവിന്റെ പരാതി

തിരുവനന്തപുരത്ത് യുഡിഎഫ് സമരത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് മുസ്ലിംലീഗ് നേതാവിന്റെ പരാതി. കഴക്കൂട്ടം കുളത്തൂരിലാണ് യുഡിഎഫ് ധര്‍ണയ്ക്കെത്തിയ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീറിനെ ഇറക്കി വിട്ടത്.

മുസ്ലിംലീഗ് പതാക കെട്ടാന്‍ ശ്രമിച്ചപ്പോള്‍ വലിച്ചെറിഞ്ഞു. മുസ്ലിംലീഗ് പതാക പാകിസ്താനില്‍ വെച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് നേതാവ് ആക്ഷേപിച്ചുവെന്നും മുസ്ലിംലീഗ് പതാക പാക്കിസ്താനില്‍ കൊണ്ട് കെട്ടണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അണ്ടൂര്‍കോണം സനല്‍കുമാര്‍ അധിക്ഷേപിച്ചെന്നും വിഷയത്തില്‍ കെപിസിസിക്ക് പരാതി നല്‍കുമെന്നും വെമ്പായം നസീര്‍ പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അഴിമതിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ ധര്‍ണക്കിടെയായിരുന്നു സംഭവം. വിഷയത്തില്‍ കെപിസിസിക്ക് പരാതി നല്‍കുമെന്നും നസീര്‍ പറഞ്ഞു

 

Share news
error: Content is protected !!
Scroll to Top