വടകരയില്‍ യുവാവിന് ക്രൂര മര്‍ദ്ദനം; മദ്ധ്യവയസ്‌കന്റെ ജനനേന്ദ്രിയത്തില്‍ പോലീസ് മര്‍ദ്ദിച്ചു

aകോഴിക്കോട് : വടകര മൂരാട് ദേശീയ വികസന സര്‍വ്വേക്കെത്തിയ ഉദേ്യാഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ലാത്തി വീശി. പ്രതിഷേധത്തിനിടെ യുവാവിന് നേരെ പോലീസിന്റെ ക്രൂര മര്‍ദ്ദനം. കൊയിലാണ്ടി സ്വദേശി നാരായണന്‍ നായര്‍ക്കാണ് പോലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റത്. ഇയാളെ പോലീസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പോലീസ് ഇയാളുടെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ധിക്കുന്നതും വലിച്ചിഴച്ച് പോലീസ് വാഹനത്തിലേക്ക് കൊണ്ടു പോകുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ദേശീയപാത സമരസമിതിയുടെ പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനിടെയാണ് പോലീസിന്റെ ഈ ക്രൂര മര്‍ദ്ദനം

[youtube]http://www.youtube.com/watch?v=0cf4l8qLAlw[/youtube]

ഈ ക്രൂര മര്‍ദ്ദനം ചാനലുകാരാണ് പുറത്തുവിട്ടത്. ഒരു പോലീസുകാരന്‍ നാരായണന്‍ നായരുടെ ജനനേന്ദ്രിയത്തില്‍ പിടിക്കുന്നതും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സമരസമിതിയുടെ ദേശീയപാത ഉപരോധത്തിനിടയില്‍ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തുകയും തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ പോലീസ് ബലമായി പിടിച്ച് മാറ്റുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അനേ്വഷണം നടത്തും. ഇതില്‍ പ്രതിഷേധിച്ച് നാളെ വടകരയിലും കൊയിലാണ്ടിയിലും സിപിഐയും ദേശീയപാത സമരസമിതിയും സംയുക്തമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top