മെത്താഫിറ്റമിനുമായി യുവാവ് പിടിയില്‍

നിലമ്പൂര്‍ :310 ഗ്രാം മെത്താഫിറ്റമിനുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് ബീമ്പുങ്ങല്‍ വാളപ്പുറം മുഹമ്മദ് ഷിബില്‍ (20)ആണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന പിതൃസഹോദരന്‍ റിയാസ് ബാബു (കളത്തില്‍ ബാബു) ഓടിരക്ഷപ്പെട്ടു.

നിലമ്പൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ പൊലീസും ഡാന്‍സാഫും ചേര്‍ന്ന് വടപുറം താളിപ്പൊയിലില്‍ നടത്തിയ വാഹന പരിശോധനയിലാണ് മെത്താഫിറ്റമിന്‍ പിടികുടിയത്. 10 ലക്ഷം രൂപയോളം വിലവരും.

‘മെത്താഫിറ്റാമിന്‍ റിയാസ് ബാബു വില്‍പ്പനയ്ക്കായികൊണ്ടുവന്നതാണെന്ന് ഷിബില്‍ പൊലീസിന് മൊഴിനല്‍കി. മണല്‍കടത്ത് കേസുകളില്‍ പ്രതിയായ റിയാസ് ബാബു രാസലഹരി വില്‍പ്പന നടത്തുന്നുണ്ടന്ന വിവരത്തെ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടറും റിയാസ് ബാബുവിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. റിയാസ് ബാബുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top