ബീച്ചില്‍ ആനന്ദരാവ് സമ്മാനിച്ച് കാലിക്കറ്റ് കോമഡി കമ്പനി

പാട്ടും പറച്ചിലും ചിരിയും തമാശയുമായി കോഴിക്കോട് ബീച്ചിന് ആനന്ദരാവ് സമ്മാനിച്ച് കാലിക്കറ്റ് കോമഡി കമ്പനി. ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയുടെയും ദേശീയ സരസ്സ് മേളയുടെയും ഭാഗമായാണ് സിനിമാ-സീരിയല്‍ താരങ്ങള്‍ ഉള്‍പ്പടെ അണിനിരന്ന ‘ആനന്ദരാവ്’ അരങ്ങേറിയത്.

കോമഡി സ്‌കിറ്റും സിനിമ ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മാജിക് ഷോയും ലയണ്‍ ഡാന്‍സും വയലിന്‍ വായനയുമെല്ലാം കോര്‍ത്തിണക്കിയായിരുന്നു പരിപാടി.

ഗിന്നസ് പക്രു, ഹരീഷ് കണാരന്‍, വിനോദ് കോവൂര്‍, നിര്‍മല്‍ പാലാഴി, ഉണ്ണിരാജ മറിമായം, പ്രദീപ് ബാലന്‍, കൊല്ലം ഷാഫി, കലാഭവന്‍ ജിന്റോ, പ്രതീഷ് കലാഭവന്‍ തുടങ്ങി നിരവധി കലാകാരന്മാരാണ് ജനസാഗരത്തെ ആനന്ദരാവില്‍ അലിയിക്കാന്‍ എത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top