താനൂർ:താനൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ലോഡ്ജിൽ നിന്ന് എം.ഡി.എം.എയുമായി കെ.പുരം ചെറുപുരക്കൽ ഹസ്കർ (37) ആണ് പിടിയിലായത്.
താനൂർ ഡിവൈ.എസ്.പി. പി. പ്രമോദിന്റെ നിർദേശപ്രകാരം താനൂർ പോലീസാണ് പ്രതിയെ പിടികൂടിയത്
ഇന്നലെ ബീച്ച് റോഡിലെ ലോഡ്ജിൽ എം.ഡി.എം.എ. വില്പന നടത്തുന്നതിനായി എത്തിയിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു.
താനൂർ ഇൻസ്പെക്ടർ കെ.ടി. ബിജിത്, സബ് ഇൻസ്പെക്ടർ സുജിത്, എ.എസ്.ഐ. നിഷ, സി.പി.ഒ. അനീഷ്, അനിൽ കുമാർ, മുസ്തഫ, ബിജോയ്, പ്രബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




