ലഹരിവിൽപ്പന ; ചേലേമ്പ്ര സ്വദേശിയുടെ വാഹനം പൊലീസ് കണ്ടുകെട്ടി


ഫറോക്ക് : 
 ലഹരിവിൽപ്പനയിലൂടെ വാങ്ങിയ മലപ്പുറം ചേലേമ്പ്ര പുല്ലുകുന്ന് സ്വദേശി പുത്തലത്ത് വീട്ടിൽ ഷഹീദ് ഹുസൈന്റെ (28) വാഹനം പൊലീസ് കണ്ടുകെട്ടി. പിതാവിൻ്റെ പേരിൽ വാങ്ങിയ സ്കൂട്ടറാണ് ഫറോക്ക് പൊലീസ് സ്റ്റേഷൻ ഇൻ സ്പെക്ടർ ശ്രീജിത്ത് കണ്ടുകെട്ടിയ ത്. അംഗീകാരത്തിനായി ചെന്നൈ ആസ്ഥാനമായ സുഗ്‌ളേഴ്‌സ് ആൻ ഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പു ലേറ്റേഴ്‌സ് അതോറിറ്റിക്ക് അയച്ചു.

മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത പ്രതി വാഹനം വാങ്ങിയതും ആഡംബര ജീവിതം നയിച്ചതും ലഹരി വിൽപ്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

രാമനാട്ടുകര വൈദ്യരങ്ങാടി ഭാഗത്തുനിന്ന് കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 155 ഗ്രാം എംഡിഎംഎയുമായി ഷഹീദ് ഹുസൈനെ ഫറോക്ക് പൊലീസും കോഴിക്കോട് ഡൻസാഫ് ടീമും പിടികൂടുകയായിരുന്നു. രാമനാട്ടുകര കേന്ദ്രീകരിച്ചുള്ള വിൽപ്പനയ്ക്കായി ബംഗളൂരുവിൽനിന്ന് ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്ന കാരിയറായി പ്രവർത്തിക്കുകയായിരുന്നു.

കോഴിക്കോട് സിറ്റി ഡൻസാഫിന്റെ ഏറെനാളത്തെ നിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top