മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിൽ

കുറ്റിപ്പുറം : കുറ്റിപ്പുറത്തെ സ്വകാര്യ ബാങ്ക് ജിവനക്കാരൻറെ ഫോൺ മോഷ്ടിച്ചയാളെ പിടികൂടി. തൃത്താല മേൽക്കൂട് സ്വദേശി മുഹമ്മദ് ശരീഫ് എന്ന എംഎൽഎ ബഷീർ (50) ആണ് പിടിയിലായത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെത്തിയ വളാഞ്ചേരി സ്വദേശി സബ്നേഷിന്റെ 80,000 രൂപ വിലവരുന്ന സാംസങ് എസ് 24 അൾട്രാ ഫോണാണ് ദിവസങ്ങൾക്ക് മുമ്പ് മോഷണം പോയത്. പൊലീസിൽ പരാതി നൽകുകയും സമൂഹ മാധ്യമങ്ങൾ വഴി ഫോൺ നഷ്‌ടപ്പെട്ട വിവരം പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനിടെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ മൊബൈൽ ഷോപ്പിൽ ഫോണിന്റെ സിം കാർഡ് നീക്കാൻ എത്തിയയാളെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണ ത്തിലാണ് പ്രതിയെ തിരിച്ചറി

വയനാട് സ്വദേശി ജംഷീറുമായി ചേർന്നാണ് ബഷീർ മൊബൈൽ ഫോൺ മോഷ്ടിച്ചതെന്നും പൊലീസ് കണ്ടെത്തി. കുറ്റിപ്പുറം സർക്കിൾ ഇൻസ്പെക്ടർ കെ നൗഫലിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം പ്രതിക്കായി അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച കീഴടങ്ങുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വയനാട് സ്വദേശി ജംഷീർ ഒളിവിലാണ്. മോഷണം നടത്തിയ മൊബൈൽ ഫോൺ കോയമ്പത്തൂരിലെ മാർക്കറ്റിൽ വിറ്റതായി പ്രതി സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top