താനൂര്‍: ഓഴൂര്‍ വെള്ളച്ചാലില്‍ എംഡിഎം കഞ്ചാവുമായി യുവാവ് പിടിയില്‍. പകര, താനാളൂര്‍ സ്വദേശി ഇറവക്കലായി ജംഷിദ് (25)ആണ് പിടിയിലായത്.
കാറില്‍ ഒഴുര്‍ പ്രദേശത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടയിലാണ് താനൂര്‍ എസ് ഐ കൃഷ്ണ ലാല്‍ ആര്‍ ഡി യും സംഘവും ഇയാളെ പിടികൂടിയത്. കാറിന്റെ സ്റ്റെപ്പിനിക്കടിയില്‍ നിന്ന് 280 ഗ്രാം കഞ്ചാവും പ്രതിയുടെ പേഴ്‌സില്‍ നിന്നും 4ഗ്രാംഎംഡിഎംഎയും പിടികൂടി.
സബ് ഇന്‍സ്പെക്ടര്‍ പോളി, സിപിയോ മാരായ സുജിത്, ശ്രീജിത്ത് മുഹമ്മദ് കുട്ടി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് . പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




