Section

malabari-logo-mobile

ഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീം

HIGHLIGHTS : Calicut Women's Hockey Team Qualifies Khelo India

പട്യാലയിലെ പഞ്ചാബി സര്‍വകലാശാലയില്‍ നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്രത്തില്‍ ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

ഇതോടെ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന് യോഗ്യത നേടുന്ന കേരളത്തിലെ ആദ്യത്തെ ടീമായി കാലിക്കറ്റ് മാറി. ലീഗ് മത്സരത്തില്‍ ജെ. ആര്‍.എന്‍.ആര്‍.വി.  ഉദയപൂരിനെയും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയെയും തോല്‍പ്പിച്ചാണ് ക്വാര്‍ട്ടര്‍ ഫൈനലിന് ടീം യോഗ്യത നേടിയത്.

sameeksha-malabarinews

ടീമംഗങ്ങള്‍ :  ഐശ്വര്യ കെ എസ്., സിനി സി, അഞ്ജു കെ, സരിഗ വി എച്ച്, മായ കെ എം, , ജിബി തോമസ് (സെന്‍മേരിസ് കോളേജ് തൃശ്ശൂര്‍), അനു നന്ദന വിഎം, .പഞ്ചമി കെ കെ, ആതിര വി, അപര്‍ണ വിഎസ്, ബിന്‍സി ആര്‍, അഖിലമോള്‍ എ സ്, ഷോജ ജയപ്രകാശ് (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട )ശ്വേത എസ് ( ക്യാപ്റ്റന്‍), ആദിത്യ അരവിന്ദാക്ഷന്‍ (ഗവണ്‍മെന്റ് കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍), ധന്യ എസ് (ഗവണ്‍മെന്റ് വിക്ടോറിയ കോളേജ്), ആര്യ കെ എസ്. (സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍), ഷിഫ്‌ന ടി (ഗവണ്‍മെന്‍ കോളേജ് മലപ്പുറം), കോച്ച് : ദീപക്ക് പിസി., മാനേജര്‍ : മനീഷ അബ്രഹാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!