പെന്‍ഷന്‍ കാരുടെ തടഞ്ഞുവെച്ച ഡി.എ ഉടന്‍ വിതരണം ചെയ്യുക;സഹകരണ പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍

പരപ്പനങ്ങാടി: സഹകരണ പെന്‍ഷന്‍കാരുടെ തടഞ്ഞുവെച്ച ഡി.എ ഉടന്‍ വിതരണം ചെയ്യണമെന്ന് തിരൂരങ്ങാടി താലൂക്ക് സഹകരണപെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംഗമം ആവശ്യപ്പെട്ടു.കോടതി ഉത്തരവുണ്ടായിട്ടും നിഷേധാത്മകനിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ നയത്തില്‍ സംഗമം പ്രതിഷേധംരേഖപ്പെടുത്തി.

അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.സംസ്ഥാന ജനറല്‍ സിക്രട്ടറി മുസ്തഫ പാക്കത്ത് ഉദ്ഘാടനം ചെയ്തു. മെമ്പര്‍ഷിപ്പ് വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.

താലൂക്ക് പ്രസിഡന്റ് എ.അഹമ്മദുണ്ണി അധ്യക്ഷനായി.ജില്ലാ പ്രസിഡന്റ് ബാപ്പുട്ടി, സിക്രട്ടറി ഷൗക്കത്തലി, വൈസ് പ്രസിഡന്റ് പേരയില്‍അബ്ദുസ്സലാം,ഹംസ മമ്പുറം,എ കുട്ടിക്കമ്മു, സൈതുപാക്കട,കെ.പി. പി.തങ്ങള്‍എ.പി.ഹംസ,കെ.വി.അബദുല്ല,ഹംസ നഹ,എന്‍.അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top