HIGHLIGHTS : Desperate in love; the doctor burns the Mercedes car
ചെന്നൈ: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ഡോക്ടര്‍ തന്റെ കാര്‍ കത്തിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് വ്യാഴാഴ്ച 29 കാരനായ ഡോക്ടര്‍ തന്റെ മെഴ്സിഡസ് കാര്‍ കത്തിച്ചത്.
കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ മുന്‍ സഹപാഠിയായ കാമുകിയുമായുള്ള ബന്ധം അവസാനിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍ വിഷാദത്തിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തീയിട്ട ശേഷം വാഹനത്തിനുള്ളില്‍ ഇരുന്ന ഡോക്ടര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. പ്രണയിച്ചിരുന്ന സമയയത്ത് ഇവര്‍ എത്താറുള്ള കുളത്തിന് സമീപത്ത് വെച്ചാണ് ഡോക്ടര്‍ കാറിന് തീ കൊളുത്തിയത്. കത്തുന്ന കാറിനുള്ളില്‍ കുറച്ച് സമയം ഇരുന്നെങ്കിലും ശ്വാസം മുട്ടല്‍ അനുഭവിച്ചതോടെ പുറത്തേക്ക് ഇറങ്ങുകയായിരുന്നത്രെ. കാര്‍ കത്തുന്നത് കണ്ട് നാട്ടുകാര്‍ പോലീസിനെയും അഗ്‌നിശമനസേനയെയും അറിയിക്കുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

കാറില്‍ ഇയാള്‍ക്കൊപ്പം യുവതി ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ‘ഞങ്ങള്‍ അവളുടെ നമ്പര്‍ കണ്ടെത്തി അവള്‍ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തിയതായും പോലീസ് ഓഫീസര്‍ വ്യക്തമാക്കി.
തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലാണ് ഡോക്ടറുടെ കുടുംബം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു