എംഡിഎംഎയുമായി യുവാവ് പിടിയില്‍

നാദാപുരം: ആഡംബര കാറില്‍ എംഡിഎംഎ വില്‍പ്പന നടത്തുകയായിരുന്ന യുവാവ് നാദാപുരം പൊലീസിന്റെ പിടിയിലായി. വേളം ശാന്തിനഗര്‍ സ്വദേശി പറമ്പത്ത് മീത്തല്‍ ജസീറി(27)നെയാണ് നാദാപുരം എസ്‌ഐ കെ കുഞ്ഞിക്കണ്ണനും ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്.

പൊലീസ് നടത്തിയ പരിശോധനയില്‍ നാദാപുരം ടൗണില്‍നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ശനി വൈകിട്ട് 3.45നാണ് സംഭവം. കാറില്‍നിന്ന് എംഡിഎംഎയും 82,000 രൂപയും ഒരു ഐഫോണും കണ്ടെടുത്തു. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top