വ്യാജസ്വർണം പണയപ്പെടുത്തി തട്ടിപ്പിന് ശ്രമിച്ച 2 പേർ അറസ്റ്റിൽ

എലത്തൂർ: പറമ്പത്ത് അങ്ങാടിക്കടുത്തെ സ്വകാര്യ ബാങ്കിൽ വ്യാജസ്വർണം പണയപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിനിടെ രണ്ടു പേർ പിടിയിൽ. കണ്ണൂർ ഇരിട്ടി വിളക്കോട് വീട്ടിൽ കുഞ്ഞിക്കണ്ടി ഫൈസൽ (30), ഒളവണ്ണ കള്ളികുന്ന് മേക്കോത്ത് കുനിയിൽ മുഹമ്മദ് സാലിഹ് (25) എന്നിവരാണ് പിടിയിലായത്. ഇവരെ ബാ ങ്ക് അധികൃതർക്ക് പരിചയപ്പെടുത്തിയ വനിതയായ മുഖ്യപ്രതി കടന്നുകളഞ്ഞു.

സ്വകാര്യപണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് ബ്രാഞ്ചിലാണ് ഇവർ സ്വർണം പൂശിയ ഒമ്പത് വളകളുമായി എത്തി അഞ്ചുലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ചത്. സ്വർണം വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ ബാങ്ക് അധികൃതർ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു.

എസ്ഐമാരായ പ്രജു കുമാർ, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള എലത്തൂർ പൊലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top