ബൈക്ക് മോഷ്ടിച്ചവർ പിടിയിൽ

കോഴിക്കോട് : വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച പ്രതികൾ പിടിയിൽ. ഈസ്റ്റ് നടക്കാവ് സ്വദേശി ചോമത്ത് പറമ്പ് വി വി ഹൗസിൽ നബീൽ (20), ഫറോക്ക് ചുങ്കം സ്വദേശി മുത്തലഞ്ചം വീട്ടിൽ ഗഫൂർ (49) എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റു ചെയ്തത്.

വെള്ളിയാഴ്ചയാണ് സംഭവം. തടമ്പാട്ടുതാഴം സ്വദേശി അഭിജി ത്തിന്റെ വീട്ടുമുറ്റത്ത് ബൈക്കാണ് പ്രതികൾ മോഷ്‌ടിച്ചത്. പരാതിയിൽ വേവായൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ചും സൈബർ സെല്ലുമായി ചേർന്നുമായിരുന്നു അന്വേഷണം. എരഞ്ഞിപ്പാലത്ത് നിന്നാണ് പ്രതികൾ പിടിയിലായത്.

ചേവായൂർ എസ്ഐ രോഹിത്, സിപിഒ ഷിംജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്. പ്രതികൾ നേരത്തെയും സമാനകേസുകളിൽ ഉൾപ്പെട്ടതായി പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top