
കോഴിക്കോട്: നഗരത്തില്‍ വിവിധയിടങ്ങളില്‍ വീട് വാടകയെടുത്ത് അറിയാതെ പണയത്തിന് നല്‍കി തട്ടിപ്പ് നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. അശോകപുരം സ്വദേശി കോകിലം വീട്ടില്‍ മെര്‍ലിന്‍ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അല്‍ ഹന്ദ് വീട്ടില്‍ നിസാര്‍ (38) എന്നിവരെയാണ് നടക്കാവ് പൊലീസ് പിടിച്ചത്.
2024 ഏപ്രിലില്‍ തങ്ങളുടെ വീടാണെന്ന് തെറ്റിദ്ധരിപ്പിച്ച് തിരുവനന്തപുരം സ്വദേശിനി യുവതിയോട് 25 ലക്ഷം രൂപയും മേരിയെന്ന യുവതിയില്‍ നിന്ന് 2.8 ലക്ഷം രൂപയും ശ്രുതി എന്ന യുവതിയില്‍ നിന്ന് ഏഴ് ലക്ഷം രൂപയും വാങ്ങിയെടുത്തു. യുവതികള്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
സമാനരീതിയില്‍ നിരവധിയാളുകളെ പറ്റിച്ചതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. കോഴിക്കോട് നടക്കാവ്, ചേവായൂര്‍, എലത്തൂര്‍ തുടങ്ങിയ സ്റ്റേഷന്‍ പരിധികളില്‍ ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ട്. രണ്ടോ മുന്നോ മാസം ഉടമസ്ഥന് വാടക നല്‍കിയശേഷം പ്രതികള്‍ മുങ്ങും.
പുതുതായി വീട് നിര്‍മിക്കുന്നവരോട് നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയതായും പരാതിയുണ്ട്. നടക്കാവ് എസ്‌ഐ ലീല, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബൈജു, സിപിഒമാരായ അരുണ്‍, ഐശ്വര്യ എന്നി വരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്. മെര്‍ലിനെ പാലക്കാട്ട് നിന്നും നിസാറിനെ നടക്കാവില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




