
കോഴിക്കോട് : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗവ. മെഡിക്കല്‍ കോളേജില്‍ 8 പേര്‍ ചികിത്സയില്‍. വയനാട് സ്വദേശികളായ രണ്ടുപേര്‍ക്കാണ് ഏറ്റവും ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. 25 കാരനായ തരുവണ സ്വദേശിയും 48 കാരനായ സുല്‍ത്താന്‍ ബത്തേരി സ്വദേശിയുമാണ് ചികിത്സയിലുള്ളത്.
കോഴിക്കോട്ടുനിന്ന് മൂന്നു പേരും മലപ്പുറത്തുനിന്ന് മൂന്നുപേരും രോഗികളായുണ്ട്. ഇതില്‍ ഓമശേരിയില്‍ നിന്നുള്ള മൂന്നുമാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. മറ്റു ഏഴുപേരുടെ ആരോഗ്യ നില തൃപ്തികരമാണ്. രോഗം ബാധിച്ച് കഴിഞ്ഞയാഴ്ച മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗ ബാധയുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




