രാജിയില്ല;രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പ്രാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അതേ സമയം രാഹുല്‍ എംഎല്‍എയായി തുടരും. എത്ര കാലത്തേക്കാണ് സസ്‌പെന്‍ഷന്‍ എന്നത് വ്യക്തമല്ല.

ഇതിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും രാഹുലിനെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കോണ്‍ഗ്രസ് പ്രതീനിധീകരിച്ച് നിയമസഭയില്‍ പങ്കെടുക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സാധിക്കില്ല.വ്യക്തിപരമായി രാജിവെക്കാത്തിടത്തോളം രാഹുലിന് സ്വന്ത്ര എംഎല്‍എയായി തുടരേണ്ടി വരും.

അതെസമയം രാഹുലിനെക്കൊണ്ട് എംഎല്‍എ സ്ഥാനം രാജിവെപ്പിച്ചാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരം ഒരു സാഹചര്യം ഒരുക്കി പാലക്കാട്ടെ സീറ്റ് കൈവിട്ടാല്‍ ഇനി വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളെ അത് കാര്യമായി ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സ്ത്രീ വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുക്കുന്നുവെന്ന് പൊതുസമൂഹത്തിന് തോന്നല്‍ ഉണ്ടാകണം അതില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് വനിതാ നേതാക്കളടക്കം നിലപാട് എടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top