എംഡിഎംഎയുമായി യുവാവ് പിടിയില്‍

തളിപ്പറമ്പ് : ബംഗളൂരുവില്‍ നിന്ന് വില്‍പ്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് വാണിമേല്‍ സ്വദേശി പൂവുള്ളത്തില്‍ ഹൗസില്‍ പി ഹഫീസി (31)നെയാണ് 39.06 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. റൂറല്‍ പൊലീസ് മേധാവി അനുജ് പലിവാളിന്റെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡും തളിപ്പറമ്പ് പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.

പ്രവാസിയായിരുന്ന ഹഫീസ് കുറച്ചുകാലമായി ബംഗളുരുവില്‍ ഊബര്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. നാട്ടിലേക്ക് വരുമ്പോള്‍ എംഡിഎംഎ കടത്തി ക്കൊണ്ടുവന്ന് തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഏജന്റുമാര്‍ക്ക് വിതരണം ചെയ്തിരുന്നു. ഇയാളുടെ വിപണം മനസിലാക്കിയ ഡാന്സാഫ് ടീം രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ബുധനാഴ്ച ട്രെയിന്‍ മാര്‍ഗം പയ്യന്നൂരിലെത്തി അവിടെനിന്ന് തളിപ്പറമ്പിലെത്തിയതായിരുന്നു.

തളിപ്പറമ്പിലെ സബ് ഏജന്റിന് നല്‍കാന്‍ ബസ് സ്റ്റാന്‍ഡിനടുത്ത എയ്ഡ് പോസ്റ്റിന് സമീപം നില്‍ക്കുമ്പോഴാണ് പൊലീസും സംഘവും പിടികൂടിയത്. പിടികൂടിയ എംഡിഎംഎക്ക് 1,60,000 രൂപ വിപണിയില്‍ വിലവരും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top