
ഫറോക്ക്: സ്കൂട്ടറിൽ വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന 20.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവിനെ ഫറോക്ക് റെയ്ഞ്ച് എക്സൈസ് വിഭാഗം പിടികൂടി.
ഒളവണ്ണ കൂടത്തുംപാറ അണ്ടിക്കാവിൽ വീട്ടിൽ പി വി രാധാകൃഷ്ണ (41)നെയാണ് വളയനാട് ഗോവിന്ദപുരം ജങ്ഷനും സ്വകാര്യ ദന്തൽ ക്ലിനിക്കിനുമിടയിലുള്ള റോഡിനടുത്തു നിന്ന് എക്സൈസ് സംഘം പിടികൂടിയത്. സ്കൂട്ടറും കസ്റ്റഡിയിലെടു ത്തു.
ഫറോക്ക് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ അർജുൻ, ആർ അനിൽരാജ്, എം കെ അഷ്മില ഷെറിൻ എന്നിവരുമുൾപ്പെട്ടിരുന്നു. പ്രതിയേയും തൊണ്ടിമുതലുകളും കുന്നമംഗലം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. പ്രതിയെ ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




