‘പ്രതിഭ സേതു’ അവതരിപ്പിച്ച് യുപിഎസ്‌സി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി അംഗീകൃത തൊഴിലുടമകള്‍ക്ക് എന്നിവര്‍ക്ക് മികച്ച പ്രതിഭകളെ കണ്ടെത്താന്‍ പുതിയ സംവിധാനം അവതരിപ്പിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍. മത്സരാധിഷ്ഠിത പരീക്ഷകളില്‍ നിന്നുള്ള മികച്ച പ്രതിഭകളെ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

യുപിഎസ്സിയുടെ ‘പ്രതിഭ സേതു'(പബ്ലിക് ഡിസ്‌ക്ലോഷര്‍ സ്‌കീം (പിഡിഎസ്)) പല ഘട്ടങ്ങളില്‍ നടത്തിയ പരീക്ഷകളിലും വിജയിച്ചെങ്കിലും അന്തിമ ലിസ്റ്റില്‍ ഇടം നേടാത്ത സന്നദ്ധരായ ഉദ്യോഗാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ഇതു സാഹയിക്കുമെന്നും അധികൃതര്‍ പറഞ്ഞു. യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളെപ്പോലെ തന്നെ യോഗ്യത നേടിയിട്ടും ശുപാര്‍ശ ചെയ്യപ്പെടാത്ത ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് ഇത് തൊഴിലുടമകളെ സഹായിക്കും. യുപിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് പുറമേ മികവ് കാണിക്കാനുള്ള രണ്ടാമത്തെ വാതിലാണിതെന്നും യുപിഎസ്സി പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ എഴുത്തുപരീക്ഷകളില്‍ യോഗ്യത നേടിയെങ്കിലും അഭിമുഖത്തിന് ശേഷം ലിസ്റ്റില്‍ വരാത്ത ഉദ്യോഗാര്‍ത്ഥികളുടെ പേരുകള്‍ പബ്ലിക് ഡിസ്‌ക്ലോഷര്‍ സ്‌കീമിന് കീഴില്‍ വെബ്‌സൈറ്റില്‍ പുറത്തിറക്കിയിരുന്നു. ഇനിമുതല്‍ ശുപാര്‍ശ ചെയ്യപ്പെടാത്ത ഉദ്യോഗാര്‍ത്ഥികളുടെ സ്വമേധയാ ഉള്ള തെരഞ്ഞെടുപ്പ്/നിയമനത്തിനായി കമ്മീഷന്‍ സ്ഥാപനങ്ങള്‍ക്ക് ലോഗിന്‍ ഐഡികള്‍ നല്‍കും. കൂടാതെ, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കമ്മീഷന്റെ പോര്‍ട്ടല്‍ ഉപയോഗിച്ച് സ്വന്തമായി രജിസ്റ്റര്‍ ചെയ്യാം. ഈ സംരംഭത്തിന് കീഴില്‍, വിദ്യാഭ്യാസ യോഗ്യതകളും വിശദാംശങ്ങളും ഉള്‍പ്പെടെ ഉദ്യോഗാര്‍ത്ഥികളുടെ സോഫ്റ്റ് ബയോഡാറ്റയും ലഭ്യമാകും. യുപിഎസ്സി പരീക്ഷകളുടെ എല്ലാ ഘട്ടങ്ങളും വിജയിച്ചെങ്കിലും അന്തിമ മെറിറ്റ് പട്ടികയില്‍ ഇടം നേടാത്ത 10,000-ത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ ഒരു ഡാറ്റാ ബാങ്ക് റിസോഴ്‌സില്‍ ഉണ്ടെന്ന് യുപിഎസ്സി പറയുന്നു.

സിവില്‍ സര്‍വീസസ് പരീക്ഷയില്‍ ശുപാര്‍ശ ചെയ്യപ്പെടാത്ത സന്നദ്ധരായ ഉദ്യോഗാര്‍ത്ഥികള്‍, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്, സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ്, എഞ്ചിനീയറിങ് സര്‍വീസസ്, കമ്പൈന്‍ഡ് ജിയോ-സയന്റിസ്റ്റ്, കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ്, ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്/ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷ, കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എന്നിവയ്ക്കുള്ള പരീക്ഷകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് യുപിഎസ്സി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top