താനൂർ: പൂരപ്പുഴയിൽ നീർനായ ശല്യം രൂക്ഷമായതോടെ മേഖലയിലെ മത്സ്യകർഷകർ പ്രതിസന്ധിയിൽ. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച ‘കൂടുകൃഷി’ പദ്ധതിയുടെ ചുറ്റും നിർമ്മിച്ച വലകളുടെ പുഴയുടെ ഉൾഭാഗത്തുള്ള ഭാഗമാണ് നീർനായ്ക്കൾ കടിച്ചു മുറിക്കുകയും മത്സ്യങ്ങളെ ഭക്ഷിക്കുകയും ചെയ്യുന്നത്. ഒപ്പം കൂടിനുള്ളിൽ നിക്ഷേപിച്ച മത്സ്യങ്ങൾ പുറത്തേക്ക് പോവുകയും ചെയ്യുന്നു.
പൂരപ്പുഴയിൽ പരിയാപുരം ഭാഗത്ത് സുബീഷ് എം. വേലായുധൻ, അതുൽ ആനന്ദ് എന്നിവരുടെ കൂട് കൃഷിയാണ് കഴിഞ്ഞദിവസം നീർനായ്ക്കൾ നശിപ്പിച്ചത്. പ്രദേശത്ത് മറ്റു മത്സ്യകർഷകരുടെ കൃഷികളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




