HIGHLIGHTS : Youth arrested with MDMA

നാദാപുരം: 25.55 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മൊകേരി സ്വദേശി വണ്ണത്താം വീട്ടില്‍ ഷഹാസ് (30) ആണ് നാദാപുരം പൊലീസിന്റെ പിടിയിലായത്.

തിങ്കള്‍ വൈകിട്ട് പയന്തോങ്ങ് ചിയ്യൂര്‍ റോഡില്‍ വയല്‍ പീടികയ്ക്ക് സമീപത്ത് വെച്ച് ബുള്ളറ്റില്‍ പോകുമ്പോഴാണ് നാദാപുരം എസ്‌ഐ എം പി വിഷ്ണുവും ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് അറസ്റ്റ് ചെയ്യുന്നത്.
ഗള്‍ഫില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ ജോലിചെയ്യുന്ന യുവാവ് രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ബുള്ളറ്റും കസ്റ്റഡിയിലെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു