HIGHLIGHTS : Suspect arrested for violating Kappa law

തിരൂര്‍ : കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ച തിരൂര്‍ സ്വദേശിയും നിരവധി കേസിലെ പ്രതിയും ആയ സൈനുദ്ദീന്‍(42) അറസ്റ്റിലായി. അനധികൃത മണല്‍കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍.അറസ്റ്റിലായ പ്രതിക്ക് തിരൂര്‍ പോലീസ് സ്റ്റേഷനിലും മറ്റ് സമീപ പോലീസ് സ്റ്റേഷനിലും നിരവധി കേസുകള്‍ ഉണ്ട്.

കഴിഞ്ഞ മാസം 4 ന് കാപ്പ ഉത്തരവ് ലംഘിച്ച പ്രതി അറസ്റ്റ് ഭയന്ന് ഒളിവില്‍ ആയിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം തിരൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്.
ഇയാള്‍ക്കെതിരെ കാപ്പാ നിയമത്തിലെ മൂന്നു വകുപ്പ് പ്രകാരം തടങ്കലില്‍ പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി തിരൂര്‍ പോലീസ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു