നിലമ്പൂര്‍: ബംഗളുരുവില്‍ നിന്ന് വില്‍പ്പനക്കായി കൊണ്ടുവന്ന 11.6 ഗ്രാം എംഡിഎഎയുമായി യുവാവ് പൊലീസ് പിടിയില്‍. അമരമ്പലം ഉള്ളാട് സ്വദേശി തരടിയേക്കല്‍ ജൗഹറിനെ (ജഹാന്‍) (20)യാണ് നിലമ്പൂര്‍ എസ്‌ഐ വി ജയരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ കോടതിപ്പടിയില്‍ നിന്നാണ് ഇയാളെ പിടി കൂടിയത്.
അരലക്ഷ ത്തോളം രൂപ വില വരും. എഎസ്‌ഐ മുജീബ്, സീനിയര്‍ സിപിഒ പി സുജേഷ്, എഐ എം അസൈനാര്‍, ഡാന്‍സാഫ് അംഗങ്ങളായ എന്‍ പി സു നില്‍, അഭിലാഷ് കൈപ്പി നി, കെ ടി ആഷിഫ് അലി, ടി നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




