കരിപ്പൂര്‍ അന്താരാഷ്ട വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1004 ഗ്രാം സ്വര്‍ണ സംയുക്തവും 80 ഗ്രാം സ്വര്‍ണവും കരിപ്പൂര്‍ പൊലീസ് പിടി കൂടി. സംഭവവുമായി ബന്ധപ്പെട്ട് വടകര വില്യാപള്ളി കുനിയേരി പൊന്‍മേരി പറമ്പില്‍ വി പി ഷംസുദ്ദീനെ (40) അറസ്റ്റുചെയ്തു. പിടികൂടിയ സ്വര്‍ണത്തിന് 50 ലക്ഷം രൂപ വില വരും. അബുദാബിയില്‍ നിന്നാണ് ഇയാളെത്തിയത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടുകയായിരുന്നു.
ആഭരണങ്ങളാക്കി ഒളിപ്പിച്ച 80 ഗ്രാം സ്വര്‍ണവും ശരീരത്തില്‍ ഒളിപ്പിച്ച 1004 ഗ്രാം സ്വര്‍ണ സംയുക്തവുമാണ് പൊലീസ് കണ്ടെടുത്തത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




