കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട് : വിൽപ്പനയ്ക്കായി കൊണ്ടുവന്ന 54ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കൊയിലാണ്ടി ഉള്ളിയേരി ചേനിയകണ്ടി വീട്ടിൽ ആദർശി(ലംബു, 23)നെയാണ് കസബ പൊലീസ് പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണ്.

പാളയം ബസ് സ്റ്റാൻഡിലെ ശുചിമുറിക്ക് സമീപത്തുണ്ടായിരുന്ന ഇയാൾ പൊലീസ് വാഹനം കണ്ട് ഓടാൻ ശ്രമിച്ചു. പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ച് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്നതും വ്യക്തമായി. ഇയാൾ ക്കെതിരെ കോഴിക്കോട് ടൗൺ, കസബ സ്റ്റേഷനുകളിലായി പൊതുജനശല്യം, മയക്കുമരുന്ന്, അനധികൃതമായി വിദേശമ ദ്യം കൈവശം വയ്ക്കൽ എന്നിങ്ങനെ പതിനെട്ടോളം കേസുകൾ നിലവിലുണ്ടെന്നും പാളയം പരിസരം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണിയാൾ എന്നും പൊലീസ് പറഞ്ഞു.

സബ് ഇൻ സ്പെക്ടർ സനീഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രദീപ്കുമാർ, സിപിഒ ജിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top