ലഹരി വിൽപ്പനയിലൂടെ വാങ്ങിയ വാഹനം പൊലീസ് പിടിച്ചെടുത്തു

കോഴിക്കോട് : ലഹരി വിൽപ്പനയിലൂടെ വാങ്ങിയ വാഹനം കണ്ടുകെട്ടി. അത്തോളി കൊളക്കാട് സ്വദേശി മർഹബ വീട്ടിൽ മുഹമ്മദ് നുഫയിൽ (26)നിന്ന് ലഹരി വിൽപ്പനയിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് വാങ്ങിയ ബലെനോ കാർ എലത്തൂർ ഇൻസ്പെക്ടർ കെ ആർ രഞ്ജിത്തും സംഘവും കണ്ടുകെട്ടി.

അംഗീകാരത്തിനായി ചെന്നൈ ആസ്ഥാനമായ സുഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിക്ക് അയച്ചുകൊടുത്തു. ജൂലൈയിൽ കോഴിക്കോട് സിറ്റി ഡാൻസാഫും എലത്തൂർ പൊലീസും ചേർന്ന് 35 ഗ്രാം എംഡിഎംഎ സഹിതം പ്രതിയെ പിടികൂടിയിരുന്നു.

മറ്റ് വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത പ്രതി വാഹനം വാങ്ങിയതും ആഡംബരപൂർണ ജീവിതം നയിച്ചതും ലഹരിവിൽപ്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top