വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

ബാലുശേരി : വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി വിദേശത്ത് ജോലി സംഘടിപ്പിച്ചു തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. കൂരാച്ചുണ്ട് പുതുപറമ്പിൽ ആൽബിനെ (36)യാണ് കൂരാച്ചുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ്, ഭാഷാ പരിജ്ഞാന സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ വ്യാജമായി ഉണ്ടാക്കിയാണ് തട്ടിപ്പ്. ഇങ്ങനെ സർട്ടിഫിക്കറ്റുണ്ടാക്കി വിദേശത്ത് ജോലിവാഗ്ദാനം ചെയ്തെങ്കിലും പലർക്കും ജോലി ലഭിച്ചില്ല. പലരിൽനിന്നായി ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ജില്ലയിലെ പലയിടങ്ങളിലായി ബിനാമി പേരിൽ ആൽബിൻ ഭൂമി വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂരാച്ചുണ്ടിൽ ആൽബിന് പ്രാദേശിക സഹായം ലഭിച്ചതായും സൂചനയുണ്ട്. ഓൺലൈൻ പരസ്യം നൽകിയും മറ്റുമാണ് ഇടപാടുകാരെ കണ്ടെത്തുന്നത്.

ഉത്തരേന്ത്യയിലെ പല സർവകലാശാലകളിൽനിന്നായി വ്യാജമായി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചുകൊടുക്കുന്നതായും പൊലീസ് പറഞ്ഞു. ഇതര സംസ്ഥാനത്തും ഇയാൾക്കെതിരെ സമാന സ്വഭാവത്തിലുള്ള പല കേസുകളുള്ളതായി പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top