സൈക്കിൾ മോഷണക്കേസിലെ പ്രതി പിടിയിൽ

കോഴിക്കോട് : വെസ്റ്റ് നടക്കാവിൽനിന്ന് സൈക്കിൾ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. വെള്ളയിൽ നാലുകുടിപ്പറമ്പിൽ അബൂബക്കറി(59)നെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്.

വെസ്റ്റ് നടക്കാവ് സ്വദേശിനിയുടെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന സൈക്കിളാണ് കാണാതായത്. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർചെയ്തു. സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതിയെക്കുറിച്ചുള്ള വിവരം മനസ്സിലാക്കി പിടികൂടുകയായിരുന്നു.

വെള്ളയിൽവച്ച് സബ് ഇൻസ്പെക്ടർ ജാക്സൺ ജോയ്, സിപിഒമാരായ സനൂപ്, നവീൻ എന്നിവരടങ്ങിയ അന്വേഷകസംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ കസബ, നടക്കാവ് സ്റ്റേഷനുകളിലായി പൊതുജനശല്യത്തിനും മറ്റുമായി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top